കണ്ണൂർ ജില്ലാ ആശുപത്രിയിൽ കോഫീ വെന്‍ഡിങ്ങ് മെഷീന്‍ സമ്മാനിച്ച് ടി എ ബറ്റാലിയന്‍

കണ്ണൂർ :കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് 122-ാം ടി എ ബറ്റാലിയന്‍. കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് സേന ആദരവര്‍പ്പിച്ചു. സേന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സമ്മാനിച്ച കോഫീ വെന്‍ഡിങ്ങ് മെഷീന്‍ സുബേദാര്‍ എ കെ അഭിലാഷില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മധുരപലഹാരങ്ങളും സമ്മാനിച്ചു.
ടി എ ബറ്റാലിയന്‍ കമാന്റിംഗ് ഓഫീസറുടെയും സെക്കന്റ് ഇന്‍ കമാണ്ടന്റിന്റെയും നിര്‍ദേശ പ്രകാരമാണ് ജില്ലാ ആശുപത്രിയിലേക്ക് കോഫീ വെന്‍ഡിങ്ങ് മെഷീന്‍ സമ്മാനിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ ജീവനക്കാരെയും അഭിനന്ദിച്ച സേന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ 122-ാം ടി എ ബറ്റാലിയന്റെ മുഴുവന്‍ പിന്തുണകളും വാഗ്ദാനം ചെയ്തു.

error: Content is protected !!