അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​പ്പോ​യ വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​ൻ വേ​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​പ്പോ​യ വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​ൻ വേ​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഡ​ൽ​ഹി​യി​ലും ഡ​ൽ​ഹി​ക്ക് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ത്യേ​ക നോ​ൺ സ്റ്റോ​പ് ട്ര​യി​നി​ൽ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ് ശ്ര​മം- മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ഡ​ൽ​ഹി​ക്ക് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ ഡ​ൽ​ഹി​യി​ലേ​ക്ക് എ​ത്തി​ച്ച് അ​വി​ടെ​നി​ന്നും ട്രെ​യി​ൻ പു​റ​പ്പെ​ടാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ട്രെ​യി​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ബ​ന്ധ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​മാ​രെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്ത​തു. ട്രെ​യി​ൻ അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​തു​പോ​ലെ മും​ബൈ, ബം​ഗ​ളൂ​രു എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ കേ​ര​ളീ​യ​രെ തി​രി​ച്ചെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​പ​ടി​ക​ളും തു​ട​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

error: Content is protected !!