ക്ഷേത്ര ജീവനക്കാര്‍ക്ക് ധനസഹായം അനുവദിച്ചു

കണ്ണൂർ :കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രം ജീവനക്കാര്‍ക്ക് 10,000 രൂപ വീതവും ഉത്തര മലബാറിലെ ക്ഷേത്ര ആചാര സ്ഥാനികള്‍/ കോലധാരികള്‍ എന്നിവര്‍ക്ക് 3600 രൂപ വീതവും ആശ്വാസ ധനസഹായം അനുവദിച്ചു. ക്ഷേത്ര ജീവനക്കാര്‍ക്ക് അനുവദിച്ച തുക ക്ഷേത്ര ഭരണാധികാരി ക്ഷേത്രം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി ഉടന്‍ വിതരണം ചെയ്യേണ്ടതാണ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഓഫീസില്‍ ഹാജരാക്കിയ എല്ലാ ആചാരസ്ഥാനികരുടെയും കോലധാരികളുടെയും വ്യക്തിഗത അക്കൗണ്ടില്‍ 3600 രൂപ വീതം നിക്ഷേപിച്ചിട്ടുണ്ടെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍ അറിയിച്ചു.

error: Content is protected !!