തോട്ടം തൊഴിലാളികള്‍ക്ക് ധനസഹായം

കണ്ണൂർ : ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികളില്‍ നിന്നും കോവിഡ് 19 ആശ്വാസ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി അംഗത്വമുള്ള എല്ലാ അംഗങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കുടിശ്ശിക ബാധകമല്ല. പേര്, അംഗത്വ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് സി നമ്പര്‍, ബ്രാഞ്ചിന്റെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം 8301045320 എന്ന വാടസ് ആപ്പ് നമ്പറില്‍ അപേക്ഷ സമര്‍പ്പിക്കാം.

error: Content is protected !!