ഇടുക്കി ജില്ലയിലെ രണ്ട് ഡാമുകൾ നാളെ തുറക്കും

ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ നാളെ രാവിലെ പത്തിന് ഉയർത്തും. രണ്ട് ഡാമിന്‍റെയും ഓരോ ഷട്ടർ 10 സെന്‍റി മീറ്റര്‍ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കും. യെല്ലോ അലെർട് ഉള്ളതിനാലുള്ള മുൻകരുതൽ നടപടിയായി ആണ് ഷട്ടറുകൾ ഉയർത്തുന്നത്. ഇരു ഡാമിന്‍റെയും കരകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.

error: Content is protected !!