രണ്ടാമത്തെ വിമാനം ക​രി​പ്പൂ​ർ വിമാനത്താവളത്തിലിറങ്ങി

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം ക​രി​പ്പൂ​രി​ലി​റ​ങ്ങി. ദു​ബാ​യി​ൽ​നി​ന്നും 182 യാ​ത്ര​ക്കാ​രു​മാ​ണ് വി​മാ​നം ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 10.32നാ​ണ് വി​മാ​നം ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.

വി​മാ​ന​ത്തി​ൽ​നി​ന്നും 20 പേ​രെ വീ​തം ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് പു​റ​ത്തി​റ​ക്കു​ക. യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കും. അ​തേ​സ​മ​യം ഗ​ർ​ഭി​ണി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാം. ഇ​വ​ർ 14 ദി​വ​സം വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.‌ ക​ർ​ശ​ന സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

യു​എ​ഇ​യി​ൽ​നി​ന്നും പ്ര​വാ​സി​ക​ളു​മാ​യി 10.08ന് ആ​ദ്യ വി​മാ​നം കൊ​ച്ചി​യി​ലി​റ​ങ്ങി​യി​രു​ന്നു. അ​ബു​ദാ​ബി​യി​ൽ​നി​ന്നും 181 യാ​ത്ര​ക്കാ​രു​മാ​യാ​ണ് എ​യ​ർ ഇ​ന്ത്യ വി​മാ​നം കൊ​ച്ചി​യി​ലെ​ത്തി​യ​ത്.

error: Content is protected !!