പ്രവാസികൾ നാടിന്‍റെ കരുതലിലേക്ക് : ആ​ദ്യ വി​മാ​നം കേ​ര​ള​ത്തി​ൽ പ​റ​ന്നി​റ​ങ്ങി

പ്രവാസികൾ നാടിന്‍റെ കരുതലിലേക്ക്. യു​എ​ഇ​യി​ൽ കു​ടു​ങ്ങി മ​ല​യാ​ളി​ക​ളു​മാ​യി ആ​ദ്യ വി​മാ​നം കേ​ര​ള​ത്തി​ൽ പ​റ​ന്നി​റ​ങ്ങി. അ​ബു​ദാ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും 181 യാ​ത്ര​ക്കാ​രു​മാ​യി കൊ​ച്ചി​യി​ലാ​ണ് വി​മാ​ന​മി​റ​ങ്ങി​യ​ത്. യാ​ത്ര​ക്കാ​രി​ൽ 49 ഗ​ർ​ഭി​ണി​ക​ളും നാ​ലു കു​ട്ടി​ക​ളു​മു​ണ്ട്.

വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂർ സ്വദേശികളാണ്. ഇവർക്ക് പോകാനായി മൂന്ന് കെഎസ്ആർടിസി ബസുകളാണ് ഒരുക്കിയത്. ആകെ എട്ട് കെഎസ്ആർടിസി ബസുകളും 40 ഓളം ടാക്സികളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കും. അ​തേ​സ​മ​യം ഗ​ർ​ഭി​ണി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാം. അബുദാബി വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയപ്പോള്‍ ദുബായ് വിമാനം കരിപ്പൂരിലുമാണ് ഇറങ്ങുക. വിമാനത്താവളങ്ങളിൽ ജനപ്രതിനിധികൾക്കടക്കം കർശന നിയന്ത്രണമുണ്ട്

error: Content is protected !!