രാജ്യത്ത് ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ തിങ്കളാഴ്ച മുതല്‍

ഡൽഹി : രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ മേ​യ് 25 മു​ത​ല്‍ തു​ട​ങ്ങു​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി. ഘട്ടംഘട്ടമായാകും സര്‍വീസുകള്‍ തുടങ്ങുകയെന്നും വിമാന കമ്പനികളോടും വിമാനത്താവള നടത്തിപ്പുകാരോടും സജ്ജരായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി. യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് മാ​ർ​ച്ച് 25 മു​ത​ലാ​ണ് രാ​ജ്യ​ത്തെ എ​ല്ലാ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ച​ത്. അതേസമയം നാലംഘട്ട ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശത്തില്‍ വിമാനസര്‍വീസുകള്‍ മേയ് 31വരെ നിര്‍ത്തിവെച്ചതായി അറിയിച്ചിരുന്നു. ഇതാണിപ്പോള്‍ മാറ്റം വരുത്തുന്നത്.

error: Content is protected !!