തുടർച്ചയായി കോവിഡ് പോസിറ്റീവായ കണ്ണൂരിലെ 81 കാരൻ 42 ദിവസങ്ങൾക്കുശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നും രോഗവിമുക്തനായി

കണ്ണൂർ : കോവിഡ് പരിശോധനാഫലം തുടർച്ചയായി പോസിറ്റീവായതിനെത്തുടർന്ന് 42 ദിവസമായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശൂപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81 കാരൻ കോവിഡ് രോഗമുക്തനായി. ചികിത്സാ കാലയളവിൽ 16 തവണയാണ് അദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. ഒരേ പി.സി.ആർ ലാബിൽ നിന്നും തുടർച്ചയായി രണ്ട് പരിശോധ നാ ഫലങ്ങൾ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാർജ്ജ് ചെയ്തത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ദീർഘനാളായി വീട്ടിൽ നിന്നുതന്നെ ദിവസ വും 15 മണിക്കൂറോളം പ്രത്യേകമായി ഓക്‌സിജൻ സ്വീകരിക്കേണ്ടിവന്നിരുന്ന ഘട്ടത്തിലായിരുന്നു അദ്ദേഹത്തിന് കോവിഡ് വൈറസ്ബാധയുമുണ്ടായത്. ഹൃദയസംബന്ധമായ ചികിത്സയ്‌ക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.

ചികിത്സയ്ക്കിടെ ഹൃദ യാഘാതം സംഭവിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഒരേ സമയം കോവിഡ് ഉൾപ്പടെ ഒന്നി ലേറെ ഗുരുതര അസുഖങ്ങൾക്ക് ചികിത്സ തേടിയ അദ്ദേഹം, ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക കോവിഡ് ഐ.സി.യുവിൽ ആയിരുന്നു.

ഇതോടെ, കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരത്തേ ചികിത്സ തേടിയ എല്ലാ കോവിഡ് രോഗികളും ആശുപത്രി വിട്ടു. നിലവിൽ, മൂന്നാംഘട്ടത്തിൽ അസുഖം ബാധിച്ച് കഴി ഞ്ഞദിവസം മഹാരാഷ്ട്രയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി മാത്രമാണ് കോവിഡ് പോസറ്റീവായി ചികിത്സയിലുള്ളത്.

38 കോവിഡ് പോസിറ്റീവ് രോഗികളെയാണ് ഇതിനോടകം ചികിത്സി ച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കോവിഡ് രോഗമുക്തമാക്കിയത്. ഇതിൽ 9 ഗർഭിണികളും രണ്ട് വയസ്സിന് താഴെ മാത്രം പ്രായമുള്ള രണ്ട് കുട്ടികളുമുണ്ടായിരുന്നു. കേരളത്തിലാദ്യമായി കോവിഡ് രോഗമുതി നേടിയശേഷം പ്രസവിച്ചതും 2 വയസ്സിന് താഴെയുള്ള കുട്ടി രോഗമുക്തമാവുന്നതും കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശൂപത്രിയിലായിരുന്നു.

ചികിത്സ തേടിയവരിൽ, കോവിഡ് ബാധയോടൊപ്പം ഗുരുതരമായ മറ്റ് അസുഖങ്ങൾ ബാധിച്ചും ചികിത്സ ആവശ്യമുള്ളവരുമുണ്ടായിരുന്നു. ഇതിൽ, സ്‌ട്രോക്കും ഹൃദയസംബന്ധമായ അസുഖവു മുള്ളവരും പ്രായം ചെന്നവരുടെ പ്രശ്‌നങ്ങൾ അലട്ടിയവരും മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയവരും ഉൾപ്പടെയുണ്ടായി. ഇവർക്ക് കോവിഡ് മഹാമാരിയിൽ നിന്നും രക്ഷിക്കാനുള്ള ചികി ത്സയ്‌ക്കൊപ്പം ഹൃദയ സംബന്ധമായി ഉൾപ്പടെ നിലവിലുള്ള ഗുരുതര അസുഖങ്ങൾക്കും ചികിത്സ നടത്തേണ്ടിവന്നത് കോവിഡിനൊപ്പമുള്ള വലിയ പ്രതിസന്ധി തന്നെയായിരുന്നുവെങ്കിലും കണ്ണൂർ മെഡിക്കൽ കോളേജിൽ ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു .

പരിശോധനാഫലം തുടർച്ചയായി പോസിറ്റീവ് ആയിരുന്ന, കോവിഡിനൊപ്പം ഗുരുതരമായ ഒട്ടേറെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയിരുന്ന ചെറുവാഞ്ചേരി സ്വദേശിയെ 42 ദിവസത്തിനുശേഷം അസുഖം ഭേദമാക്കി ഡിസ്ചാർജ്ജ് ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രിൻസിപ്പാൾ ഡോ എൻ റോയിയും മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപും അറിയിച്ചു.

കോവിഡ്‌ രോഗമുക്തനായി ഡിസ്ചാർജ്ജാവുന്ന ആദ്യഘട്ടത്തിലെത്തിയ അവസാന രോഗിയെ യാത്രയയക്കാൻ ടി.വി രാജേഷ്‌ എം.എൽ.എ, പ്രിൻസിപ്പാൾ ഡോ എൻ റോയ്‌, മെഡിക്കൽ സൂപ്രണ്ട്‌ കെ സുദീപ്‌, ഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ ഡി കെ മനോജ്‌,ഡോ വിമൽ റോഹൻ, ആർ.എം.ഒ ഡോ സരിൻ എസ്‌.എം, എ.ആർ.എം.ഒ ഡോ കെ.പി മനോജ്‌ കുമാർ തുടങ്ങിയവർ എത്തിയിരുന്നു.

error: Content is protected !!