സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമെ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ അറിയിച്ചു. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാനുള്ള പോലീസിന്റെ പ്രത്യേക പരിശോധന ഇന്നും തുടരുമെന്നും ഡിജിപി അറിയിച്ചു.

മാധ്യമങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, ലാബുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. കല്യാണങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കുമല്ലാതെ ആളുകള്‍ ഒത്തുകൂടാന്‍ അനുവദിക്കില്ല. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് കുറയ്‌ക്കണം.

വാഹനങ്ങള്‍ പരിശോധനയ്‌ക്ക് വിധേയമാക്കും. സംസ്ഥാനത്ത് ഇന്ന് കര്‍ശന പരിശോധന വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

കേരളത്തില്‍ ഇന്നലെ 11 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്.

 

error: Content is protected !!