വേനൽ മഴ : ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ലേ​ർ​ട്ട്

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ശ​ക്തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഈ ​ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ ആ​റു​മു​ത​ൽ 11.5 സെ​ന്‍റീ​മീ​റ്റ​ർ​വ​രെ മ​ഴ ല​ഭി​ക്കു​ന്ന ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം.

ശ​നി​യാ​ഴ്ച​വ​രെ സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും ചി​ല സ​മ​യ​ങ്ങ​ളി​ൽ പെ​ട്ടെ​ന്ന് വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​മു​ത​ൽ രാ​ത്രി 10 വ​രെ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഇ​ത് ചി​ല​പ്പോ​ൾ രാ​ത്രി 10 വ​രെ തു ​ട​ർ​ന്നേ​ക്കാം.

ഇ​ത്ത​രം ഇ​ടി​മി​ന്ന​ലു​ക​ൾ അ​പ​ക​ട​കാ​രി​യാ​ണ്. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് കു​ളി​ക്കു​ന്ന​തും ടെ​ലി​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഗൃ​ഹോ​പ​ക​ര​ണ ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചു.

error: Content is protected !!