തകര്‍ന്നടിഞ്ഞ് എണ്ണവില: ഉത്പാദനം കുറക്കാനൊരുങ്ങി ഒപെക് പ്ലസ് രാജ്യങ്ങള്‍

ന്യൂ​ഡ​ല്‍​ഹി: കൊവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യം കണക്കിലെടുത്തു ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. എണ്ണ ഉത്പാദനത്തില്‍ ദിവസം ഒരു കോടി ബാരലിന്റെ കുറവ് വരുത്താനാണ് തീരുമാനം.

ആഗോള തലത്തില്‍ കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് എണ്ണ വിലയിലുണ്ടായ ഇടിവും തുടര്‍ന്നുണ്ടായ പ്രതിസന്ധിയുമാണ് ഇത്തരമൊരു തീരുമാനത്തിന് രാജ്യങ്ങളെ പ്രേരിപ്പിച്ചത്.

മേയ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ ഉ​ത്പാ​ദ​നം 10 ദ​ശ​ല​ക്ഷം ബാ​ര​ലാ​യി കു​റ​യ്ക്കും. ഇ​ത് വി​ല മു​ക​ളി​ലേ​ക്ക് ഉ‍​യ​ര്‍​ത്തു​മെ​ന്നും ഒ​പെ​ക് അ​റി​യി​ച്ചു. എ​ണ്ണ ഉ​ല്‍​പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഒ​പെ​ക് പ്ല​സ് വ്യാ​ഴാ​ഴ്ച വീഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി റ​ഷ്യ​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.

ഒ​രു ദി​വ​സം 10 ദ​ശ​ല​ക്ഷം ബാ​ര​ല്‍ അ​ല്ലെ​ങ്കി​ല്‍ ആ​ഗോ​ള വി​ത​ര​ണ​ത്തി​ന്‍റെ 10% വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ ഒ​പെ​കും സ​ഖ്യ​ക​ക്ഷി​ക​ളും സ​മ്മ​തി​ച്ചു. മ​റ്റൊ​രു അ​ഞ്ച് ദ​ശ​ല​ക്ഷം ബാ​ര​ല്‍ മ​റ്റ് രാ​ജ്യ​ങ്ങ​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ജൂ​ലൈ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ പ്ര​തി​ദി​നം എ​ട്ട് ദ​ശ​ല​ക്ഷം ബാ​ര​ലാ​യി ഇ​ത് ല​ഘൂ​ക​രി​ക്കും. 2021 ജ​നു​വ​രി മു​ത​ല്‍ 2022 ഏ​പ്രി​ല്‍ വ​രെ അ​വ വീ​ണ്ടും ആ​റ് ദ​ശ​ല​ക്ഷം ബാ​ര​ലാ​യി കു​റ​യ്ക്കു​മെ​ന്നും ഒ​പെ​ക് പ​റ​യു​ന്നു. എ​ണ്ണ ഉ​ല്‍​പാ​ദ​നം കു​റ​ച്ച്‌ വി​ല നി​യ​ന്ത്രി​ക്കാ​ന്‍ സൗ​ദി​യും റ​ഷ്യ​യും ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

error: Content is protected !!