ലോക്ക്ഡൗണ്‍ നീട്ടിയിട്ടും കേന്ദ്രം സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടിയിട്ടും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനസഹായം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പിണറായി പറഞ്ഞു. കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഏതൊക്കെ വിധത്തിലാണ് നടപ്പാക്കുകയെന്നത് നാളെ ചേരുന്ന കാബിനറ്റ് ആലോചിക്കും. സംസ്ഥാനത്ത് പരിശോധന നല്ല നിലയില്‍ നടക്കുകയാണ്. അതിന്റെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകാനാണ് ആലോചിക്കുന്നത്. നിയന്ത്രണങ്ങളില്‍ കുറവ് വന്നാല്‍ രോഗവ്യാപന സാധ്യത വര്‍ധിക്കുമെന്നാണ് കാണുന്നത്. അതുവെച്ച നമ്മുടെ ജാഗ്രത ശക്തമായി തുടരണം.

അതേ സമയം കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള ഇയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധ ഉണ്ടായത്.

വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നാ​ണ് ഏ​ഴ് പേ​ർ ഇ​ന്ന് രോ​ഗ​വി​മു​ക്തി നേ​ടി. കാ​സ​ർകോട് നി​ന്ന് നാ​ല് പേ​രും കോ​ഴി​ക്കോ​ട്ട് നി​ന്ന് ര​ണ്ടു പേ​രും കൊ​ല്ല​ത്ത് ഒ​രാ​ളു​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്. ഇതുവരെ 387 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. 167 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 97,464 പേരാണ്. 96, 942 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 522 പേര്‍ ആശുപത്രിയിലാണ്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16,475 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 16,002 എണ്ണം രോഗബാധയില്ലെന്ന് വ്യക്തമായി.

രോഗബാധയുണ്ടായ 387 പേരില്‍ 264 പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളല്‍ നിന്നും വന്നവരാണ്.8 പേര്‍ വിദേശികളാണ്. സമ്പര്‍ക്കംമൂലം രോഗമുണ്ടായത് 114 പേര്‍ക്കാണ്. ആലപ്പുഴ 5, എറണാകുളം 21 ഇടുക്കി 10, കണ്ണൂര്‍ 9, കാസര്‍കോട് 187, കൊല്ലം 9 കോട്ടയം 3, കഴിക്കോട് 16, മലപ്പുറം 21, പാലക്കാട് എട്ട്, പത്തനംതിട്ട 17, തിരുവനന്തപുരം 14,തൃശൂര്‍ 13, വയനാട് 3 ഇതാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

യു.എ.ഇയില്‍ പ്രവാസികള്‍ക്കായി ക്വാറന്റൈന്‍

വിദേശരാജ്യങ്ങളില്‍ കൂടുതല്‍ ക്വാറന്റൈന്‍ തുടങ്ങും എന്നറിയാന്‍ കഴിഞ്ഞിട്ടുണ്ട്. യു.എ.ഇയിലെ പ്രവാസികള്‍ക്കായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇത് പ്രവാസി സമൂഹത്തിന് ആശ്വാസമാകുമെന്ന് പിണറായി പറഞ്ഞു.

ശു​ദ്ധ​ജ​ല സ്രോ​ത​സ്സു​ക​ളി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചാല്‍ കര്‍ശന നടപടി

സം​സ്ഥാ​ന​ത്ത് ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞ് കൂ​ടു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പറഞ്ഞു. മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന ഘ​ട്ട​ത്തി​ല്‍ ശു​ദ്ധ​ജ​ല സ്രോ​തസ്സു​ക​ളി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പ​രി​ശോ​ധി​ക്കും. കോ​ഴി​ക​ളെ കൊ​ണ്ടു വ​രു​ന്ന ലോ​റി​ക​ളി​ല്‍ നി​ന്ന് ച​ത്ത കോ​ഴി​ക​ളെ കാ​യ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ​ര്‍​ക്കാ​രും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി എ​ടു​ക്ക​ണം. ഇ​തി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​യി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കേരളത്തിലെ എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാകേന്ദ്രം

കൊറോണ വൈറസ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 21 പ്രത്യേക കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണണ് ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കും എന്നതിനാല്‍ അവര്‍ക്ക് ദീര്‍ഘദൂരം യാത്രചെയ്ത് ചികിത്സയ്ക്ക് പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യം ഒരുക്കുന്നത്.

റീജണല്‍ കാന്‍സര്‍ സെന്ററിന്റെ (ആര്‍.സി.സി) സഹകരണതത്തോടെയാണ് നിലവില്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. മറ്റ് കാന്‍സര്‍ സെന്ററുകളുടെ സഹകരണത്തോടെ ചികിത്സാ സൗകര്യം ഇനിയും വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

error: Content is protected !!