സൗദിയില്‍ ആറ് മരണങ്ങളും 493 പുതിയ കേസുകളും

സൗദി: സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് 6 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരണ സംഖ്യ 79 ആയി ഉയര്‍ന്നു. പുതിയ 493 പോസിറ്റീവ് കേസുകളും ഇന്ന് സ്ഥിരീകരിച്ചു. രോഗ ബാധിതരുടെ എണ്ണം 5862 ആയി ഉയര്‍ന്നിട്ടുണ്ട്. 42 പേര്‍ക്കാണിന്ന് രോഗമുക്തി ഉണ്ടായത്. ഇതോടെ ആകെ 931 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മക്കയില്‍ നാല് പേരും മദീനയില്‍ രണ്ടു പേരുമാണിന്ന് മരിച്ചത്.

ഇന്ന് സ്ഥിരീകരിച്ച കോവിഡ് പോസിറ്റീവ് കേസുകള്‍: മദീന 109, ഹുഫൂഫ് 86, ദമ്മാം 84, ജിദ്ദ 69, റിയാദ് 56, മക്ക 40, താഇഫ് 8, ജുബൈല്‍, അല്‍ മഖ്‌വ, ഖുലൈസ് എന്നിവിടങ്ങില്‍ ആറും, അറാറില്‍ അഞ്ചും, യാമ്പുവിലും ഖതീഫിലും നാലും, അല്‍ബഹ റാസ്തനൂറ എന്നിവിടങ്ങളില്‍ രണ്ടും, സുല്‍ഫിയിലും ഖോബാറിലും ദഹ്റാനിലും മുസായിഫിലും ഓരോ കേസ് വീതവും സ്ഥിരീകരിച്ചു

സൗദിയില്‍ ഇന്ത്യക്കാരായ 186 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതെന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. രണ്ട് മലയാളികള്‍ മാത്രമാണ് ഇതുവരെ മരണപ്പെട്ടതെന്നും എംബസി അറിയിച്ചു. രണ്ടും കേരള പൌരന്മാരാണ്. ഒരാള്‍ മദീനയിലും ഒരാള്‍ റിയാദിലുമാണ് മരിച്ചത്.

error: Content is protected !!