സംസ്ഥാനത്ത് പത്ത് ജില്ലകളിലെ ബാങ്കുകള്‍ തിങ്കളാഴ്‍ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിലെ ബാങ്കുകള്‍ തിങ്കളാഴ്‍ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.റെഡ് സോണില്‍ ഉള്‍പ്പെട്ട കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയായാണ് പ്രവര്‍ത്തന സമയം. റെഡ് സോണ്‍ ജില്ലകളില്‍ മെയ് 3 വരെ ബാങ്കുകള്‍ 2 മണി വരെ പ്രവര്‍ത്തിക്കും. അതിന് ശേഷം മെയ് 4 മുതല്‍ ഇവിടങ്ങളിലെ ബാങ്കുകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാകും.

അതേ സമയം സംസ്ഥാനത്ത് മേയ് 3 വരെ ബസ് സര്‍വ്വീസ് ഉണ്ടായിരിക്കുന്നതല്ല. റെഡ് സോണ്‍ ഒഴികെയുള്ള മേഖലയില്‍ ബസ് സര്‍വ്വീസിന് 20 നും 24 നും ശേഷം അനുമതി നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനം ഈ മാര്‍ഗ നിര്‍ദേശം തിരുത്തും. ലോക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ചില ജില്ലകളില്‍ വാഹനങ്ങള്‍ പുറത്തിറക്കാമെങ്കിലും അന്തര്‍ജില്ലാ ഗതാഗതം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

error: Content is protected !!