ലോക്ക് ഡൗണിൽ അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ച് സിനിമാ നടി ആത്മിയ രാജനും

 

കണ്ണൂർ :ലോക്ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കോള്‍ സെന്ററില്‍ വെള്ളിയാഴ്ച്ച വളണ്ടിയറായി എത്തിയത് തെന്നിന്ത്യന്‍ സിനിമാതാരം ആത്മിയ രാജന്‍.രാവിലെ 10 മണിയോടെ കോള്‍ സെന്ററില്‍ എത്തിയ നടി ആവശ്യക്കാരുടെ കോളുകള്‍ സ്വീകരിക്കാന്‍ ഏറെ നേരം അവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഡെലിവറി വാഹനത്തില്‍ ഒപ്പം പോയി വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്തു.

ജോസഫ്, മാര്‍ക്കോണി മത്തായി തുടങ്ങിയ മലയാള സിനിമകളില്‍ ശ്രദ്ധേമായ വേഷം അവതരിപ്പിച്ച ആത്മിയ, ബിഎസ്‌സി നഴ്‌സിങ് ബിരുദധാരി കൂടിയാണ്.മാര്‍ച്ച് 26 മുതല്‍ മുതല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കോള്‍ സെന്ററില്‍ ഇതിനകം 4000 ത്തില്‍പരം കോളുകളാണ് ലഭിച്ചത്. ഇതുവഴി ആയിരത്തോളം വീടുകളില്‍ മരുന്നുകളും സാധനങ്ങളും എത്തിക്കാനായി. ഇതിനുപുറമെ, മുനിസിപ്പല്‍-പഞ്ചായത്ത് തലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന കോള്‍ സെന്ററുകളും ലോക്ഡൗണ്‍ കാലത്ത് അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്.

error: Content is protected !!