കൊവിഡ് 19: കണ്ണൂരിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ, ജനങ്ങൾ വീടിന് പുറത്തിറങ്ങരുത്

കണ്ണൂർ: കണ്ണൂരില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നു നിയന്ത്രണങ്ങൾ കർശനമാക്കുന്നു.  ജില്ലയില്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ നടപ്പാക്കും. ഹോട്സ്പോട്ടുകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും ഐജി അശോക് യാദവ്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും. കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങൾ തുറക്കും. അടുത്തടുത്തുള്ള കടകൾ ഓരോ ദിവസം മാറി മാറി തുറക്കുന്ന വിധത്തിലാണ് ക്രമീകരണം. ഓരോ അഞ്ഞൂറ് മീറ്ററിലും പോലീസ് സാന്നിധ്യം ഉറപ്പാക്കും. അനാവശ്യമായി കറങ്ങി നടക്കുന്നവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലാക്കും.

മരുന്ന് വാങ്ങാൻ ജില്ലാ പഞ്ചായത്ത് കോൾ സെന്ററുകളെ സമീപിക്കണം. ആശുപത്രി യാത്ര ഏമർജൻസി ഘടത്തിൽ മാത്രം അനുവദിക്കും. പരമാവധി തൊട്ടടുത്ത ആശുപത്രികളിലേക്ക്, അല്ലെങ്കിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാത്രമാണ് പോകാന്‍ അനുവാദം. ഗ്രാമങ്ങളിലെ ഇടറോഡുകളെല്ലാം പോലീസ് ബാരിക്കേഡ് വെച്ചടച്ചു. നഗരങ്ങളിലേക്കുള്ള പ്രധാന കവാടങ്ങളിൽ കൂടി മാത്രം പ്രവേശനം. നിരീക്ഷണത്തിലുള്ളവരുടെ വീടുകൾക്ക് മുന്നിൽ പോലീസ് പട്രോളിംഗ് ആരംഭിക്കും

 

error: Content is protected !!