തമിഴ്‌നാട്ടില്‍ കൊവിഡ്: അതിര്‍ത്തി ജില്ലകളില്‍ കര്‍ശന പരിശോധന

വയനാട്: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തിയവരില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ വയനാട്, ഇടുക്കി, കൊല്ലം അതിര്‍ത്തി മേഖലകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. പൊലീസിന്‍റെ കണ്ണ് വെട്ടിച്ച്‌ വനപാതകളിലൂടെ ആളുകള്‍ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനായി ഡ്രോണ്‍ സംവിധാനവും ഉപയോഗിക്കുന്നുണ്ട്.

ചെന്നൈ കഴിഞ്ഞാല്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തിരുനല്‍വേലി എന്നിവടങ്ങളിലാണ് രോഗബാധിതര്‍ കൂടുതല്‍. ഇവയെല്ലാം കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളാണ്. ഈ സാഹചര്യത്തില്‍ അതിര്‍ത്തിജില്ലകളില്‍ പൊലീസ് കര്‍ശന നിരീക്ഷണവും പരിശോധനയുമാണ് നടത്തുന്നത്.

അടിയന്തര മെഡിക്കല്‍ സഹായം അടക്കമുള്ള ആവശ്യങ്ങളുമായി വരുന്നവരെ മാത്രമാണ് കേരള അതിര്‍ത്തിയിലൂടെ പ്രവേശിക്കാന്‍ അനുവദിക്കുന്നത്. ഇരുസംസ്ഥാനങ്ങള്‍ക്കുമിടയിലെ വനമേഖല വഴി ആളുകള്‍ സഞ്ചരിക്കുന്നത് തടയാന്‍ വനംവകുപ്പും പൊലീസും നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. കോയമ്ബത്തൂരില്‍ 134 പേര്‍ക്കും തിരുപ്പൂരില്‍ 109 പേര്‍ക്കുമാണ് കൊവിഡ്.

 

error: Content is protected !!