ഇനിവരുന്ന വിഷുക്കാലങ്ങള്‍ക്കായി ഈ വിഷു കരുതലിന്റെതാക്കാം: ചലച്ചിത്ര സംവിധായകന്‍ അനുരാജ് മനോഹര്‍

കണ്ണൂർ : ഇനി വരാനിരിക്കുന്ന ഒരുപാട് വിഷുക്കാലങ്ങള്‍ ആഘോഷമാക്കാന്‍ ഈ വിഷുക്കാലം കരുതലിന്റേതാവണമെന്ന് ചലച്ചിത്ര സംവിധായകന്‍ അനുരാജ് മനോഹര്‍ പറഞ്ഞു . ജില്ലാ പഞ്ചായത്തില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കുതിനായി ആരംഭിച്ച കാള്‍ സെന്ററില്‍ വളണ്ടിയറായി എത്തിയതായിരുു അനുരാജ്.സാമൂഹ്യ അകലം പാലിച്ച് സ്വന്തം വീടുകളില്‍ തന്നെ കഴിഞ്ഞു കൊണ്ട് ഇത്തവണത്തെ വിഷു ആഘോഷിക്കാമെ് അദ്ദേഹം പറഞ്ഞു.

വിഷുത്തലേന്ന് ആയതിനാല്‍ കാള്‍ സെന്ററില്‍ രാവിലെതൊട്ട് നിര്‍ത്താതെയുള്ള വിളികളായിരുന്നു .സദ്യവട്ടം ഒരുക്കുതിന്റെ വിഭവങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യക്കാരാണ് ഏറെയും .തനിക്ക് വന്ന ഓര്‍ഡറുകള്‍ അനുരാജ് കൃത്യമായി എഴുതിയെടുത്തു. 24 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്ന് ഉറപ്പും നല്‍കി. കൂടെ വിഷു ആശംസ നല്‍കാനും അദ്ദേഹം  മറന്നില്ല .

ഫുട്‌ബോള്‍ താരം സി കെ വിനീത് നേരത്തെ തന്നെ കോൾ സെന്ററില്‍ എത്തിയിരുന്നു .  ആവശ്യക്കാരനില്‍ നിന്ന് ചോദിച്ചറിയേണ്ട കാര്യങ്ങളും ലഭ്യമായ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിനീതില്‍ നിന്ന് അനുരാജ് ചോദിച്ചറിഞ്ഞു.

കാള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷും വൈസ് പ്രസിഡണ്ട് പി പി ദിവ്യയും കൂടെയുണ്ടായിരുന്നു .

error: Content is protected !!