ഇന്ന് വിഷു : കൊറോണ തീർത്ത ഭീതിക്കിടയിലും , ആത്മവിശ്വാസത്തോടെ പ്രതീക്ഷയുടെ ,സ്‌മൃദ്ധിയുടെ കണികണ്ട് മലയാളികൾ

കണ്ണൂർ : മലയാളികൾക്ക് ഇന്ന് വിഷുവാണ് .എന്നാൽ ഇത്തവണത്തെ വിഷു പതിറ്റാണ്ടുകൾക്കിപ്പുറത്ത് മലയാളിക്ക് പരിചിതമല്ലാത്ത പരിസരങ്ങളിലൂടെയാണ് കടന്നുപോകുന്നത്.ലോകമെമ്പാടുമുള്ള മനുഷ്യർ കൊറോണ എന്ന വൈറസ് രോഗം മൂലം ഭീതിതമായ സാഹചര്യമാണ് അനുഭവിക്കുന്നത് .ഇതിനിടയിലാണ് മലയാളിക്ക് മേടമാസവും വിഷുവും എത്തിച്ചേർന്നത്ത് .എന്നാൽ വിഷു ആഘോഷത്തിൻറെ യഥാർത്ഥ അന്തസത്ത ഉൾക്കൊണ്ട്തന്നെ മലയാളികൾ ഇത്തവണ വിഷു ആഘോഷിച്ചു.

കേരളത്തിൻറെ കാർഷിക ഉത്സവമായ വിഷു അടുത്ത ഒരുവർഷകാലത്തെ ഐശ്വര്യത്തിന്റെയും,സമ്പൽ സമൃദ്ധിയുടെയും തുടക്കം കൂടിയാണ്.ഈ ആശങ്കകൾ നിറഞ്ഞ കാലത്തിൽ നിന്നും ഐശ്വര്യ പൂർണമായ ജീവിതത്തിലേക്കുള്ള ചുവടുവെപ്പായി ഇത്തവണത്തെ വിഷു. ഈ വിഷുവിനെ ഇങ്ങനെ കാണാനാണ് മലയാളികൾക്ക് ഇഷ്ട്ടം.

കൊന്ന പൂത്തുനിന്ന വഴികളിൽ ഇത്തവണ ആളും ആരവവും ഉണ്ടായില്ല , തിരക്കും ,പടക്കങ്ങളും ,പൂത്തിരിയുമായി മലയാളികൾ ആഘോഷിച്ച വിഷു ,ഇത്തവണ ലോക്ക് ഡൌൺ കാരണം ഓരോവീടുകളിൽ ഒതുങ്ങി എന്നത് യാഥാർഥ്യമാണ്. എങ്കിലും മലയാളികൾ നമ്മൾ ഇതിനേയും അതിജീവിക്കുമെന്ന ആത്മവിശ്വാസത്തോടെ മനമുരുകി പ്രാത്ഥിച്ചുകൊണ്ട് പ്രതീക്ഷയുടെ നിറകാഴ്ചകൾ കണ്ടു.

error: Content is protected !!