ബൈക്കില്‍ ചാരായം കടത്ത്: ബിജെപി നേതാവ് അറസ്റ്റില്‍

ആലപ്പുഴ: ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ബൈക്കില്‍ ചാരായം കടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപിയുടെ ആലപ്പുഴ പുറക്കാട് ഏരിയ പ്രസിഡന്റ്‌ സുരേഷാണ് പോലീസ് പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് അമ്പലപ്പുഴ പൊലീസാണ്‌ സുരേഷിനെ അറസ്റ്റ് ചെയ്തത്.

ഒരു ലിറ്റര്‍ ചാരായം ഇയാളില്‍ നിന്നും കണ്ടെത്തിയതായി പോലീസ് പറയുന്നു.  അമിതമദ്യ ലഹരിയിലായിരുന്ന ഇയാള്‍ പോലീസ് സ്റ്റേഷനിലും അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് സുരേഷിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും പുറത്താക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാര്‍ അറിയിച്ചു.

error: Content is protected !!