കൊവിഡ് പ്രതിരോധം: കേരളം ലോകത്തിന് മാതൃകയെന്ന്‍ ആനന്ദ് മഹീന്ദ്ര

മുംബൈ: കേരളത്തിലെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയാണെന്ന് പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ബിബിസിയില്‍ വന്ന വാര്‍ത്ത ആനന്ദ് ട്വിറ്ററില്‍ പങ്കുവയ്ക്കുകയായിരുന്നു.

കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞത് തുടര്‍ന്നാല്‍ കേരളം ലോകത്തിന് മുന്നില്‍ മാതൃകയാകുമെന്നാണ് റിപ്പോര്‍ട്ട് പങ്കുവച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചത്.

‘കര്‍വ് ഇനിയങ്ങോട്ടും ‘ഫ്ലാറ്റ്’ ആയിത്തന്നെ തുടര്‍ന്നാല്‍, കോവിഡ് നിയന്ത്രിക്കുന്ന കാര്യത്തില്‍ കേരളം ലോകത്തിനു തന്നെ ഉജ്ജ്വലമായ ഒരു മാതൃകയാവും. കോവിഡിനെ വിജയകരമായി നേരിടുന്നതില്‍ ദക്ഷിണ കൊറിയയും മറ്റു രാജ്യങ്ങളും കൈവരിച്ച നേട്ടങ്ങളെക്കുറിച്ച്‌, അവ മുന്നോട്ടു വെക്കുന്ന മാതൃകകളെക്കുറിച്ച്‌ മാത്രം വായിച്ച്‌ ബോറടിച്ചിരുന്നു ‘ – ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

https://twitter.com/anandmahindra/status/1251018513893912577

സംസ്ഥാനത്ത് ഇതുവരെ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 147 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിന് താഴെയുമായിട്ടുണ്ട്. എന്നാല്‍ രോഗവ്യാപനം കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെവന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

error: Content is protected !!