കോവിഡ് ഭീതി : കണ്ണൂരിൽ സിഐയും, എസ്ഐയും അടക്കം ആറ് പോലീസുകാർ നിരീക്ഷണത്തിൽ

കണ്ണൂർ : ഇന്നലെ(26:04:2020) പെരിങ്ങത്തൂരിൽ ഇരുപത് വയസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കണ്ണൂരിൽ ആറു പോലീസുകാരെ നിരീക്ഷണത്തിലാക്കിയത് . ചൊക്ലി പോലീസ് സ്റ്റേഷനിലെ സിഐയും, എസ്ഐയും അടക്കമുള്ള ആറ് ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിലായത് .
പെരിങ്ങത്തൂർ അരയാക്കൂലിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചയാളുമായി അടുത്തിടപഴകിയ സുഹൃത്ത് പോലീസുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്നാണ് നടപടി. തോക്കോട്ട് വയൽ പ്രദേശത്തെ റോഡ് അടയ്ക്കുന്നതിന് ഈ യുവാവ് പോലീസിനെ സഹായിച്ചിരുന്നു. ഞായറാഴ്ച രാവിലെ മുതൽ ചൊക്ലി പോലീസ് സ്റ്റേഷനിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.