ചെ​ന്നൈ​യി​ൽ 27 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 : ചാ​ന​ൽ പൂ​ട്ടി

ചെ​ന്നൈ​യി​ൽ 27 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 രോ​ഗം സ്ഥി​രീ​ക​രി​ച്ചു. റോ​യ​പു​ര​ത്തെ സ്വ​കാ​ര്യ ചാ​ന​ലി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ട്ട​ത്തോ​ടെ രോ​ഗം ബാ​ധി​ച്ച​തോ​ടെ ചാ​ന​ൽ പൂ​ട്ടി.

കോ​വി​ഡ് ആ​ദ്യം സ്ഥി​രീ​ക​രി​ച്ച 24വ​യ​സു​കാ​ര​നാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നി​ൽ നി​ന്നാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം പ​ക​ർ​ന്ന​ത്. ഇ​വ​രു​ടെ 94 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​തി​ൽ 27 പേ​രു​ടെ ഫ​ലം പോ​സി​റ്റീ​വ് ആ​കു​ക​യാ​യി​രു​ന്നു. ചി​ല പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ കൂ​ടി വ​രാ​നു​ണ്ടെ​ന്ന് റോ​യ​പു​രം കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റോ​യ​പു​ര​ത്ത് മാ​ത്രം ഇ​തു​വ​രെ 92 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

error: Content is protected !!