കാര്യക്ഷമതയില്ല: രാ​ജ​സ്ഥാ​നില്‍ റാ​പ്പി​ഡ് ടെ​സ്റ്റ് നി​ര്‍​ത്തി​വച്ചതായി ആ​രോ​ഗ്യ​മ​ന്ത്രി

ജയ്‌പുര്‍: സംസ്ഥാനത്ത് കൊവിഡ് വ്യാപന സാ​ധ്യ​ത തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള റാ​പ്പി​ഡ് ടെ​സ്റ്റ്  തല്‍ക്കാലത്തേക്ക് നി​ര്‍​ത്തി​വ​ച്ചു​വെ​ന്ന് രാ​ജ​സ്ഥാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി ര​ഘു ശ​ര്‍​മ. ടെ​സ്റ്റി​ന് കാ​ര്യ​ക്ഷ​മ​ത കു​റ​വാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ​തീ​രു​മാ​നം.

പരിശോധനാഫലങ്ങള്‍ തമ്മില്‍ 90 ശതമാനം ബന്ധമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലഭിച്ചത് വെറും 5.4 ശതമാനമാണ്. ടെസ്റ്റ് ഇനി തുടരണോ എന്ന കാര്യത്തില്‍ ഐ.സി.എം.ആറിന്റെ മാര്‍ഗനിര്‍ദേശം തേടും. റാപ്പിഡ് ടെസ്റ്റ് അവസാന പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ ഇതുവരെ 1570 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ മരിച്ചു.കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെയാണ് രാജസ്ഥാന്‍ അധികൃതര്‍ റാപ്പിഡ് ടെസ്റ്റ് നടത്താല്‍ തുടങ്ങിയത്.

error: Content is protected !!