ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 28,30,051

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 28,30,051 . വൈറസ് ബാധിച്ച് ഇതുവരെ 1,97,245 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 9,25,038 രോഗ ബാധിതരുള്ള അമേരിക്ക തന്നെയാണ് പട്ടികയിൽ ഒന്നാമത്.
സ്പെയിൻ- 2,19,764, ഇറ്റലി- 1,92,994, ഫ്രാൻസ്-1,59,828, ജർമ്മനി-1,54,999, ബ്രിട്ടൻ-1,43,464, തുർക്കി-1,04,912 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഇറാനും കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 88,194 പേർക്കാണ് ഇവിടെ രോഗബാധയുള്ളത്.
അമേരിക്കയിൽ 52,185 പേർ മരണത്തിന് കീഴടങ്ങി. സ്പെയിനിൽ 22,524 പേർക്കും ഇറ്റലിയിൽ 25,969 പേർക്കും മരണം സംഭവിച്ചപ്പോൾ ഫ്രാൻസിൽ 22,245 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ബ്രിട്ടനിൽ 19,506 പേരാണ് വൈറസ് ബാധിച്ച് മരിച്ചതെങ്കിൽ ജർമനിയിൽ 5,760 പേർക്കും തുർക്കിയിൽ 2,600 പേർക്കുമാണ് മരണം സംഭവിച്ചത്.