കൊറോണ പോരാളികള്‍ക്ക് ആശംസകള്‍ നേരാം : ക്യാമ്പയിനുമായി തപാല്‍ വകുപ്പ്

കണ്ണൂർ :  ഈ ലോക് ഡൗണ്‍ കാലത്ത്  കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പൊരുതുന്ന യോദ്ധാക്കള്‍ക്കായി നമുക്കെന്തെങ്കിലും ചെയ്യേണ്ടേ? ഇതിനായി കേരള പോസ്റ്റല്‍ സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ വേറിട്ട ക്യാമ്പയിന് തുടക്കമിട്ടു. മൈ കൊറോണ വാരിയര്‍ എന്ന പേരില്‍  2020 ഏപ്രില്‍ 22 മുതല്‍ മെയ് 3 വരെ നടക്കുന്ന ക്യാമ്പയിനില്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്  പങ്കെടുക്കാം. കുട്ടികള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട കൊറോണ യോദ്ധാക്കള്‍ക്ക് തങ്ങളുടെ സ്വന്തം കൈപ്പടയിലെഴുതിയ കത്തുകളും, വരച്ച ചിത്രങ്ങളും, പെയിന്റിങ്ങുകളും സ്‌കാന്‍ ചെയ്ത്  അയക്കാം.

ദേശീയ ലോക്ക് ഡൗണ്‍ സമയത്ത് കോവിഡ്-19  പ്രതിസന്ധിയുടെ മുന്‍നിരയില്‍ പോരാടുന്ന വ്യക്തികളുടെ മനോവീര്യം ഉയര്‍ത്തുക എന്നതാണ് ഈ കാമ്പയിനിന്റെ ലക്ഷ്യം. കത്തുകളും ചിത്രങ്ങളും  മൈ കൊറോണ വാരിയര്‍ എന്ന ശീര്‍ഷകത്തില്‍ കിട്ടേണ്ട ആളുടെ മേല്‍വിലാസം, അയക്കുന്ന കുട്ടിയുടെ പേര്, വയസ്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം എന്നിവ സഹിതം   epost.kannurdop@gmail.com എന്ന വിലാസത്തില്‍  2020 മെയ് മൂന്നിന്  മുമ്പായി അയക്കണം. ഒരാള്‍ക്ക് ഒന്നിലധികം സന്ദേശങ്ങള്‍ അയക്കാവുന്നതാണ്.

സന്ദേശങ്ങള്‍ / ചിത്രങ്ങള്‍  ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയി  അയക്കണം. ഇത് തപ്പാല്‍ വകുപ്പിന്റെ ഇ- പോസ്റ്റ് സംവിധാനം വഴി സൗജന്യമായി മേല്‍വിലാസക്കാരന് പ്രിന്റ് ചെയ്ത് എത്തിച്ച് നല്‍കും. ആദ്യം ലഭിക്കുന്ന 350 സൃഷ്ടികള്‍ മാത്രമെ പരിഗണിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04972708125

error: Content is protected !!