ഇളവിന്‍റെ കാര്യത്തില്‍ തീരുമാനമായില്ല: കേന്ദ്ര തീരുമാനത്തിന് ശേഷമെന്ന് മന്ത്രിസഭാ യോഗം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല. കേ​ന്ദ്ര നി​ല​പാ​ട് അ​റി​ഞ്ഞ​തി​നു ശേ​ഷം മ​തി​യെ​ന്ന് ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തി​ന് ആ​ശ​ങ്ക​വേ​ണ്ട​തി​ല്ല. കാ​സ​ര്‍​ഗോ​ഡും സ്ഥി​തി ആ​ശ്വാ​സ​ക​ര​മാ​ണ്. എ​ന്നാ​ല്‍ ജാ​ഗ്ര​ത​യി​ല്‍ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ലെ​ന്നും മ​ന്ത്രി​സ​ഭാ യോ​ഗം വി​ല​യി​രു​ത്തി.

കേ​ന്ദ്ര തീ​രു​മാ​നം വ​രു​ന്ന​തി​നു മു​ന്‍​പ് ലോ​ക്ക്ഡൗ​ണി​ല്‍ കേ​ര​ള​ത്തി​ല്‍ മാ​ത്രം ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. രോ​ഗ വ്യാ​പ​ന​ത്തി​ല്‍ പ്ര​തീ​ക്ഷ​ക​ള്‍​ക്ക് അ​പ്പു​റ​ത്തെ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കാ​നാ​യെ​ന്ന ആ​ത്മ​വി​ശ്വാ​സം സം​സ്ഥാ​ന​ത്തി​നു​ണ്ട്. എ​ന്നി​രു​ന്നാ​ലും ഒ​റ്റ​യ​ടി​ക്ക് വി​ല​ക്കു​ക​ളെ​ല്ലാം പി​ന്‍​വ​ലി​ക്കു​ന്ന​ത് വി​പ​രീ​ത ഫ​ല​മു​ണ്ടാ​ക്കു​മെ​ന്നും സം​സ്ഥാ​നം ക​ണ​ക്കു​കൂ​ട്ടു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ബു​ധ​നാ​ഴ്ച വീ​ണ്ടും മ​ന്ത്രി​സ​ഭാ യോ​ഗം ചേ​രും.

error: Content is protected !!