സാലറി ചലഞ്ചിന് ആഹ്വാനം ചെയ്‌ത്‌ കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: സാലറി ചലഞ്ചിന് ആഹ്വാനം ചെയ്‌ത്‌ കേന്ദ്രസര്‍ക്കാര്‍. ഒരു വര്‍ഷത്തേക്കാണ് സാലറി ചലഞ്ച്. എല്ലാ മാസവും ഒരു ദിവസത്തെ ശമ്പളം നല്‍കാനാണ് അഭ്യര്‍ത്ഥന. റവന്യു വകുപ്പാണ് ഉത്തരവിറക്കിയത്. താത്പര്യമുള്ളവര്‍ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മറ്റ് വകുപ്പുകള്‍ക്കും ഇത് ബാധകമാകുമെന്നാണ് സൂചന.

മേയ് മാസം മുതല്‍ 2021 മാര്‍ച്ച്‌ മാസം വരെയുള്ള കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പിഎം കെയര്‍ ഫണ്ടിലേയ്ക്ക് സംഭാവന നല്‍കാം. താല്‍പര്യമുള്ള ജീവനക്കാര്‍ ഇത് മുന്‍കൂട്ടി അറിയിക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

ചില മാസങ്ങളില്‍ മാത്രം ശമ്പളത്തില്‍നിന്ന് പണം നല്‍കാന്‍ താല്‍പര്യമുള്ളൂവെങ്കില്‍ അങ്ങനെയും നല്‍കാം. ഇതും മുന്‍കൂറായി അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. റവന്യൂ വകുപ്പിനായി നല്‍കിയിയിരിക്കുന്ന വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമാകുന്ന വിജ്ഞാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഏപ്രില്‍ 17ന് ഒരു ആഹ്വനം നല്‍കിയിരുന്നു. ഇതില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

error: Content is protected !!