കോഴിക്കോട് നവജാതശിശു മരിച്ച സംഭവം: മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
കോഴിക്കോട് വടകര സ്വദേശി രഞ്ജിത്ത്-മേഘ ദമ്ബതികളുടെ മൂന്നു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
ചികിത്സാപ്പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചത്. ജനിച്ച ശേഷം കുഞ്ഞിന്റെ കൈ അനങ്ങുന്നുണ്ടായിരുന്നില്ലെന്നും ഞരമ്ബ് വലിഞ്ഞതാണെന്നും അത് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് മൂലമാണത് സംഭവിച്ചെന്നും ഡോക്ടര്‍ പറഞ്ഞിരുന്നതായി കുട്ടിയുടെ കുടുംബം പറഞ്ഞു. കുഞ്ഞിന്റെ സ്കാനിംഗിലൊന്നും പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു. മെഡിക്കല്‍ കോളേജ് പോലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.