ഖത്തറില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2376 ആയി

ഖത്തർ : ഖത്തറില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2376 ആയി.ഇന്ന് 166 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.28 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 206 ആയി ഉയര്‍ന്നു.

കോവിഡ് മൂലം പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്.പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ പ്രവാസി തൊഴിലാളികളും ഉള്‍പ്പെടുന്നതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

നിലവില്‍ ആറ് പേരാണ് ഇതുവരെ ഖത്തറില്‍ കോവിഡ് മൂലം മരിച്ചത്.മൊത്തം 43144 പേരിലാണ് ഇതുവരെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്.

error: Content is protected !!