സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു: കണ്ണൂരിൽ 4 പേർക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ നാലു കേസുകള്‍ കണ്ണൂരും കാസര്‍കോട് നാലു കേസുകളും കൊല്ലം, തിരുവനന്തപുരം എന്നിവങ്ങളില്‍ ഓരോ കോവിഡ് കേസുകളും മലപ്പുറത്ത് രണ്ടു കേസുകളുമാണ് സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗ ബാധയുണ്ടായത്. ഒരാളാണ് വിദേശത്തു നിന്ന് വന്നത്. 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്.

 

error: Content is protected !!