കോവിഡ് 19 : ഖത്തറില്‍ 197 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

ഖത്തർ : ഖത്തറില്‍ പുതുതായി 197 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3428 ആയി

39 പേര്‍ കൂടി രോഗവിമുക്തി നേടിയെന്നത് ആശ്വാസകരമാണ് ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 373 ആയി ഉയര്‍ന്നു.

1794 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗപരിശോധന നടത്തിയത് ഇതുവരെ ആകെ രോഗപരിശോധന നടത്തിയവരുടെ എണ്ണം 52622 ആയി.

നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ സ്വദേശികളിലും മറ്റ് താമസക്കാരിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

error: Content is protected !!