കണ്ണൂർ കോർപ്പറേഷൻ മേയർ സുമ ബാലകൃഷ്ണൻ എതിരായ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നാളെ ഇല്ല

കണ്ണൂർ : കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ സുമ ബാലകൃഷ്ണൻ എതിരായ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നാളെ ഉണ്ടാകില്ല. ലോക ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് വോട്ടെടുപ്പ് മാറ്റിവെച്ചത് പുതുക്കിയ തീയതി പിന്നീട് അറിയിക്കും എന്ന് ജില്ലാ കലക്ടർ ടി വി സുഭാഷ് അറിയിച്ചു.

മുസ്ലിം ലീഗിലെ സലിമിനെ കൂട്ടുപിടിച്ചായിരുന്നു ഡെപ്യൂട്ടി മെയർ പി.കെ രാഗേഷിനെതാരായ അവിശ്വാസ പ്രമേയത്തിൽ സിപിഎം വിജയിച്ചത് . മേയർ തിരഞ്ഞെടുപ്പിൽ പി കെ രാഗേഷ് എ ഡി എഫിനൊപ്പം നിന്നതോടെ കെ ലത മേയറാവുകയും നാലുവർഷം തുടർച്ചയായി എൽ ഡി എഫ് ഭരണം നടത്തുകയും ചെയ്‌തിരുന്നു. എന്നാൽ ആറ് മാസം മുൻപ് പി കെ രാഗേഷ് യു ഡി എഫിനൊപ്പം ചേർന്നതോടെ എൽ.ഡി.എഫിന് ഭരണം നഷ്‌ടമാവുകയും കോൺഗ്രസിലെ സുമ ബാലകൃഷണൻ മേയറാവുകയും ചെയ്‌തിരുന്നു.അതിനിടെ സലീമിനെ അനുനയിപ്പിക്കാനുള്ള നീക്കവും യുഡിഎഫ് നേതാക്കൾ തുടങ്ങിയിട്ടുണ്ട്.

error: Content is protected !!