കൊവിഡ് 19: രാജ്യത്ത് മരിച്ചവരുടെ എണ്ണം 111 ആയി, രോഗ ബാധിതര്‍ 4281

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. മുംബൈയില്‍ കൊവിഡ് ബാധിച്ച്‌ 38 കാരിയായ യുവതിയും മരണത്തിന് കീഴടങ്ങിയതോടെ മരണ സംഖ്യ 111 ആയി ഉയര്‍ന്നു. മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 4281 ആയി. 24 മണിക്കൂറില്‍ 709 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇതുവരെ 319 പേരാണ് രോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടവര്‍.

28 പേര്‍ കഴിഞ്ഞ ദിവസം മരിച്ചു. ദില്ലിയിലെ രോഗബാധിതരുടെ എണ്ണം 525 ആയി. ഇതില്‍ 329 പേരും നിസാമുദ്ദീന്‍ തബ്ലിഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കോവിഡിനെതിരേയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം സാമ്പികളുകളാണ് ഐസിഎംആര്‍ ഇതുവരെ പരിശോധിച്ചത്. ഇന്നലെ മാത്രം 11,400 സാമ്പിളുകള്‍ നോക്കി. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ 12 ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ രോഗം പിടിപെട്ടവരുടെ എണ്ണം 18 ആയി. മുംബൈയിലെ വോക്ക് ഹാര്‍ട്ട് ആശുപത്രി ജീവനക്കാര്‍ക്ക് കോവിഡ് ബാധ മൂലം അടച്ചു. 26 നഴ്‌സുമാര്‍ക്കാണ് രോഗം പിടിപെട്ടത്.

ലോക്ഡൗണ്‍ 13 ാം ദിവസത്തിലേക്ക് കടന്നിരിക്കെ ഒട്ടേറെ സംസ്ഥാനങ്ങളാണ് നീട്ടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ഡൗണ്‍ നീട്ടാന്‍ കഴിഞ്ഞ ദിവസം തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മറ്റു മാര്‍ഗ്ഗമില്ലെന്നും ആദ്യം രക്ഷിക്കേണ്ടത് മനുഷ്യ ജീവനുകളാണ്, അതിന് ശേഷം മതി സമ്പദ് വ്യവസ്ഥയെ രക്ഷിക്കലെന്ന് അദ്ദേഹം പറയുന്നു.

 

error: Content is protected !!