ലോക്ക്ഡൗൺ ലംഘനം : കണ്ണൂർ ഡിഎഫ്ഒ അനുമതിയില്ലാതെ നാട്ടിലേക്ക് പോയി

ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥൻ സംസ്ഥാനം വിട്ടു. കണ്ണൂർ ഡിഎഫ്ഒ കെ. ശ്രീനിവാസാണ് അനുമതി ഇല്ലാതെ ലീവെടുത്ത് തെലങ്കാനയിലേക്ക് പോയത്. കുടുംബത്തോടൊപ്പം സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര.
വയനാട് അതിർത്തി വഴിയാണ് ഇവർ കേരളം വിട്ടത്. നേരത്തേ, വനംവകുപ്പ് മേധാവി ഡിഎഫ്ഒയുടെ അവധി അപേക്ഷ നിരസിച്ചിരുന്നു. അനുമതി ഇല്ലാതെയാണ് ഡിഎഫ്ഒ പോയതെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും വനംവകുപ്പ് മന്ത്രി അറിയിച്ചു.