ലോകത്ത് കൊവിഡ് ബാധിതര്‍ 21 ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. മരണം 145000 പിന്നിട്ടു. അമേരിക്കയില്‍ കൊവിഡ് പ്രതിസന്ധിയുടെ ഏറ്റവും മോശം അവസ്ഥ പിന്നിട്ടിതായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. നിയന്ത്രണങ്ങള്‍ നീക്കാനുള്ള പുതിയ മാര്‍ഗരേഖ പ്രസിഡന്‍റ് പ്രഖ്യാപിച്ചു. നിലവിലെ കണക്കുകള്‍ കുറയുന്നതായി സംസ്ഥാന ഗവര്‍ണര്‍മാരും അഭിപ്രായപ്പെട്ടു.

അമേരിക്കയില്‍ മരണം മുപ്പത്തിമൂവായിരം കടന്നു. സ്പെയിനില്‍ മരണം പത്തൊമ്പതായിരം കടന്നു. ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോ, കൊവിഡ് പ്രതിരോധത്തിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി ലൂയിസ് മണ്ടേട്ടയെ പുറത്താക്കി. മെയ് മൂന്ന് വരെ പോളണ്ടിന്‍റെ അതിര്‍ത്തികള്‍ അടച്ചിടുമെന്ന് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവെക്കി പറഞ്ഞു.

അതേസമയം ബ്രി​ട്ട​നി​ല്‍‌ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ദേ​ശീ​യ ലോ​ക്ക്ഡൗ​ണ്‍ മൂ​ന്ന് ആ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി. രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വ് വ​രു​ത്തു​ന്ന​ത് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും സമ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കും ഹാ​നി​ക​ര​മാ​കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡൊ​മ​നി​ക് റാ​ബ് അ​റി​യി​ച്ചു.

error: Content is protected !!