സ്വകാര്യ ക്ഷേത്ര ജീവനക്കാര്‍ക്ക് ധനസഹായം

കണ്ണൂർ :ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷന്റെ അധികാര പരിധിയിലുള്ള വടകര, മാനന്തവാടി, ഇരിട്ടി, തലശ്ശേരി, കണ്ണൂര്‍ താലൂക്കുകളിലെ നിത്യപൂജയുള്ള (വൈദിക പൂജയുള്ള) സ്വകാര്യ ക്ഷേത്രങ്ങളിലെ ശാന്തി, കഴകം, അടിച്ചു തളി, വാദ്യം തുടങ്ങിയ തസ്തികകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ധനസഹായത്തിന് അപേക്ഷിക്കാം.

ക്ഷേത്രത്തിന്റെ പേര്, മേല്‍വിലാസം, വില്ലേജ്, ജീവനക്കാരന്റെ പേര്, തസ്തിക, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ക്ഷേത്ര ഭരണാധികാരിയുടെ പേര്, വിലാസം ഫോണ്‍ നമ്പര്‍ എന്നിവ സഹിതം 9074319373, 9947398874 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് ആയോ mdb.ac.thalassery@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ ഏപ്രില്‍ 18 നകം അയച്ചുനല്‍കേണ്ടതാണ്. മറ്റ് ക്ഷേമനിധിയില്‍ അംഗമായവരോ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നവരോ ആചാര സ്ഥാനികര്‍, കോലധാരികള്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുന്നവരും, സര്‍ക്കാരില്‍ നിന്നും മറ്റേതെങ്കിലും വേതനം/പെന്‍ഷന്‍ കൈപ്പറ്റുന്നവരും അപേക്ഷിക്കേണ്ടതില്ല.

error: Content is protected !!