കോയമ്പത്തൂരിൽ മരിച്ച മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു

കോയമ്പത്തൂർ : കോയമ്പത്തൂരിൽ ഇന്നലെ മരിച്ച മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് നൂറണി സ്വദേശി രാജശേഖരൻ ചെട്ടിയാരാണ് ഇന്നലെ മരിച്ചത്. ഏപ്രിൽ രണ്ടിന് വയറുവേദനയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കോയന്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തിന്റെ മകനെയും ഭാര്യയെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!