കൊവിഡ് 19: കേരളത്തിന് ആശ്വാസം, കാസര്‍കോട് 15 പേര്‍ക്ക് രോഗം ഭേദമായി

കാസര്‍കോട്: കേരളത്തിന് വീണ്ടും ആശ്വാസം. കാസര്‍കോട് ചികില്‍സയിലുണ്ടായിരുന്ന 15 രോഗികള്‍ക്ക് കൊവിഡ് രോഗം ഭേദമായി. ഇവര്‍ ഇന്ന് ആശുപത്രി വിട്ടു. കൊവിഡ് ബാധയുടെ രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ 138 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ആറ് പേര്‍, ജില്ലാ ആശുപത്രിയിലെ മൂന്ന് പേര്‍, പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആറ് പേര്‍ എന്നിങ്ങനെ 15 കൊവിഡ് ബാധിതരെയാണ് ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് 10 കൊവിഡ് ബാധിതരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് മൂന്നുപേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഒരാളും പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് എട്ടുപേരും രോഗം ഭേദമായി ആശുപത്രി വിട്ടു .

ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 22 ആയി. രോഗം സ്ഥിരീകരിച്ച 160 പേരില്‍ ഇപ്പോള്‍ 138 പേരാണ് ചികിത്സയിലുള്ളത്.

error: Content is protected !!