ലോക്ക് ഡൗൺ നീട്ടുമെന്ന് സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് 19നെ ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇതിനായി മൂന്നാഴ്ചയോ അതില്‍ അധികമോ സമയം ഇനിയും വേണ്ടി വരുമെന്നാണ് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്.

രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഷ് വര്‍ദ്ധന്‍. ഉച്ചക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കേന്ദ്രമന്ത്രിയുടെ ചര്‍ച്ച. കൊവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ചില സംസ്ഥാനങ്ങള്‍ വിമുഖത കാട്ടുന്നുവെന്ന് ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 4100 കോടി രൂപ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ക് ഡൗണ്‍ നീട്ടുമോ എന്നത് സംബന്ധിച്ച്‌ നിര്‍ണ്ണായക തീരുമാനം എടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച സമഗ്ര ചിത്രം തയ്യാറാക്കുന്നതിന് വേണ്ടിയായിരുന്നു ചര്‍ച്ചയെന്നാണ് സംസ്ഥാനങ്ങളുമായുള്ള വിപുലമായ യോഗം എന്നാണ് മനസിലാക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ശുപാര്‍ശയും ലോക്ക് ഡൗണ്‍ സംബന്ധിച്ച കേന്ദ്ര തീരുമാനത്തില്‍ നിര്‍ണ്ണായകമാകും.

error: Content is protected !!