കൊറോണ; കണ്ണൂർ ജില്ലയില്‍ 8 പേര്‍കൂടി ആശുപത്രി വിട്ടു

കണ്ണൂർ :ജില്ലയില്‍ കോവിഡ് ബാധിച്ച് വിവിധ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ട 8 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ 64 കോവിഡ്-19 ബാധിതരില്‍ 37 പേരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ബാക്കി 27 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

അഞ്ചരക്കണ്ടി കോവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ നിന്ന് കോട്ടയം മലബാര്‍, കതിരൂര്‍, അഞ്ചരക്കണ്ടി, പാനൂര്‍ സ്വദേശികളും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് എടയന്നൂര്‍ സ്വദേശിയും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് മൊകേരി സ്വദേശിയുമാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങി. എറണാകുളം ഗവ: മെഡിക്കല്‍ കോളേജില്‍ (കളമശ്ശേരി) ചികിത്സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശികളായ രണ്ട് പേര്‍ കൂടി ഇന്നലെ രോഗം ഭേദമായി വീട്ടിലേക്കു മടങ്ങി.

നിലവില്‍ 8182 പേരാണ് ജില്ലയില്‍ കൊറോണ നിരീക്ഷണത്തിലുള്ളത്. 47 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 11 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 7 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 46 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് – 19 ചികിത്സാ കേന്ദ്രത്തിലും 8071 പേര്‍ വീടുകളിലുമാണുള്ളത്. ഇതുവരെയായി ജില്ലയില്‍ നിന്നും 933 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 799 എണ്ണത്തിന്റെ ഫലം ലഭ്യമായിട്ടുണ്ട്. 134 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

error: Content is protected !!