കണ്ണൂര്‍ ജില്ലയില്‍ അതിര്‍ത്തിറോഡുകള്‍ പോലീസ് അടച്ചു എന്ന വാര്‍ത്ത വ്യാജം

കണ്ണൂര്‍: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഉള്ള ലോക്കു ഡൌണുമായി ബന്ധപ്പെട്ട കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡുകള്‍ പോലീസ് അടച്ചിട്ടു എന്ന വ്യാജവര്‍ത്തക്കെതിരെ പോലീസ് നടപടി ആരംഭിച്ചു. സര്‍ക്കാരും പോലീസും അനുശാസിക്കുന്ന അത്യാവശ്യ സര്‍വ്വീസുകള്‍ ഇപ്പോഴും നടക്കുന്നുണ്ട്.

പൊതുജനങ്ങളെ ഭീതിപ്പെടുത്തുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവി ശ്രീ യതിഷ് ചന്ദ്ര ഐ .പി .എസ് എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. അത്യാവശ്യ സര്‍വ്വീസുകളായ ആശുപത്രി, പാല്‍, പത്രം, ചരക്കു ഗതാഗതം, എന്നിവ പോലീസ് പരിശോധനയോടെ കടത്തിവിടുന്നുണ്ട്.

പോലീസ് തന്നെ മുന്‍കൈ എടുത്തു മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും മറ്റ് ജില്ലകളില്‍ നിന്നും അതിവേഗം ആവശ്യക്കാരില്‍ എത്തിച്ചു നല്കുന്നുമുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഈ ദുരന്ത കാലഘട്ടത്തില്‍ ഈ സമൂഹത്തോട് ചെയ്യുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണ്. ദയവായി സഹകരിക്കുക.

error: Content is protected !!