കണ്ണൂരിൽ, കോര്‍പറേഷന്‍ ഉൾപ്പെടെ പതിനെട്ട് ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍

കണ്ണൂര്‍ : സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച സാഹചര്യത്തിൽ കണ്ണൂരിനും അതീവ ജാഗ്രതാ നിർദ്ദേശം.കണ്ണൂര്‍ കോര്‍പറേഷന്‍, പാനൂര്‍, പയ്യന്നൂര്‍, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റികള്‍, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, എരുവശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവില്‍ പഞ്ചായത്തുകള്‍ എന്നിവയാണ് കണ്ണൂരിലെ ഹോട്ട് സ്പോട്ടുകൾ

പോ​സി​റ്റീ​വ് കേ​സ്, പ്രൈ​മ​റി കോ​ണ്ടാ​ക്ട്, സെ​ക്ക​ന്‍റ​റി കോ​ണ്ടാ​ക്ട് എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍ ആരോഗ്യവകുപ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. രോ​ഗ​ത്തി​ന്‍റെ വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന​ത​നു​സ​രി​ച്ച് ദി​വ​സേ​ന ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍ പു​ന​ര്‍​നി​ര്‍​ണ​യി​ക്കും. അ​തേ​സ​മ​യം ആ​ഴ്ച തോ​റു​മു​ള്ള ഡേ​റ്റാ വി​ശ​ക​ല​ന​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​രു പ്ര​ദേ​ശ​ത്തെ ഒ​ഴി​വാ​ക്കു​ന്ന​ത്.

error: Content is protected !!