കൊവിഡ് 19: മരണസംഖ്യ രണ്ട് ലക്ഷം കടന്നു

വാഷിങ്‌ടണ്‍ : ലോകത്ത് കൊവിഡ്-19 ബാധിച്ചുള്ള മരണം രണ്ടുലക്ഷം കവിഞ്ഞു. ആ​ഗോള തലത്തില്‍ മരണസംഖ്യ 2,03,269 ആയി. അമേരിക്കയിലാണ് കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 650 പേരാണ് അമേരിക്കയില്‍ മരിച്ചത്. 29,20,905 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ചികില്‍സയിലുള്ള 58,202 പേര്‍ അതീവ ​ഗുരുതരാവസ്ഥയിലാണ്. 8,36,638 പേര്‍ രോഗം മാറി ആശുപത്രി വിട്ടു.

ഇറ്റലിയില്‍ നൂറ്റന്‍പതിലധികം ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഇറ്റാലിയന്‍ ഡോക്ടേഴ്‌സ് അസോസിയേഷന്‍സ് അറിയിച്ചു. സ്‌പെയിനിലും ഫ്രാന്‍സിലും നില മെച്ചപ്പെട്ടിട്ടില്ല. അതേസമയം മേയ് നാലിനു ശേഷം ഇറ്റലിയിലും ലോക്ക്‌ഡൌണിന് ഇളവുണ്ടായേക്കാം.

ആദ്യ ഘട്ടത്തില്‍ വ്യാപനം പിടിച്ചു നിര്‍ത്തിയ സിംഗപ്പൂരിലും ഇപ്പോള്‍ കേസുകള്‍ വര്‍ധിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് പടരുന്നത് ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു.

രോഗം ഭേദമായര്‍ക്ക് പിന്നീട് രോഗം വരില്ലെന്ന വാദത്തിന് ശാസ്ത്രീയമായ തെളിവില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. 834000ത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.

error: Content is protected !!