കൊവിഡ് പ്രതിരോധം: മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് യോഗം വിളിച്ചു ചേര്‍ക്കും. കലക്ടര്‍മാരും എസ്പിമാരും മെഡിക്കല്‍ ഓഫിസര്‍മാരും പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോ​ഗത്തിന് മുന്നോടിയായാണ് പിണറായി വിജയന്‍ യോ​ഗം വിളിച്ചത്.

രാജ്യത്തെ കൊവിഡ് സ്ഥിതി വിലയിരുത്താനും ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുമായിട്ടാണ് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ചത്. നാളെയാണ് യോ​ഗം നടക്കുക. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോ​ഗം. വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതി​ഗതികള്‍ അതത് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് വിശദീകരിക്കും.

നാളെ പ്രധാനമന്ത്രിയോട് കേരളത്തിലെ സ്ഥിതിഗതികളും ആവശ്യങ്ങളും അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. നേരത്തെ ലോക്ക്ഡൗണ്‍ നീട്ടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് ഇന്നലെ ഏഴ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത്കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 456 ആയി. നിലവില്‍ 116 പേ‍രാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

error: Content is protected !!