കണ്ണൂർ കേളകത്ത് ആദിവാസി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി : ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ : കേളകത്ത് പട്ടിക വിഭാഗത്തിൽ പെട്ട സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കേളകം ഐടിസി കോളനിയിലെ തങ്കയാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസ് നിഗമനം.തങ്കമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് സംശയിക്കുന്നത് .

ബാവലി പുഴയുടെ തീരത്ത് വില്ലേജ് ഓഫീസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് തങ്കയുടെ ഭർത്താവ് വിജയനെ കേളകം പോലീസ് ചോദ്യം ചെയ്യുകയാണ്. 2012 ചെല്ലക്ക എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതാണ് വിജയൻ.

error: Content is protected !!