ഓഹരി വിപണിയില്‍ കനത്ത ഇടിവ്

മുംബൈ: കൊവിഡ്-19 ബാധിതരുടെ എണ്ണത്തിലെ വര്‍ധനവ് രാജ്യത്തെ ഓഹരി വിപണിയെയും ബാധിച്ചു, വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തില്‍ കനത്ത ഇടിവ്. നിഫ്റ്റി വീണ്ടും 8000ത്തിന് താഴെപ്പോള്‍ സെന്‍സെക്സാകട്ടെ 2,700 പോയിന്റ് ഇടിഞ്ഞു. കനത്ത വില്പന സമ്മര്‍ദമാണ് അനുഭവപ്പെടുന്നത്.

വ്യാപാരം തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ബോംബെ ഓഹരി 2,718.15 പോയിന്‍റ്​ താ​ഴ്​ന്നു. നിഫ്​റ്റി 803പോയന്‍റ്​ താഴ്​ന്ന്​ 8000ത്തില്‍ താഴെയെത്തി. നിലവില്‍ 7941.65 പോയന്‍റിലാണ്​ വ്യാപാരം.

ബാങ്കിങ്​, ഓ​​ട്ടോമൊബൈല്‍, മെറ്റല്‍ എന്നിവയുടെ ഓഹരികളാണ്​ കൂപ്പുകുത്തിയത്​. ആഗോള വിപണിയിലും നഷ്​ടത്തോടെയാണ്​ വ്യാപാരം.

കോവിഡ്​ ബാധ പടര്‍ന്നുപിടിച്ചതോടെ വിപണിയെ തിരിച്ചുകയറ്റാന്‍ പുതിയ പോളിസികള്‍ നടപ്പാക്കേണ്ടി വരുമെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ അഭിപ്രായം.

error: Content is protected !!