ഓഹരി വിപണിയില്‍ തകര്‍ച്ച: രൂപയുടെ മൂല്യം കുറഞ്ഞു

മും​ബൈ: കോവിഡ്-19 പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വന്‍ തകര്‍ച്ച. സെന്‍സെക്സ് 1,300 പോയിന്റ് ഇടിഞ്ഞു. രൂപയുടെ മൂല്യം ഡോളറിന് 74.02ല്‍ എത്തി. ബ്രെന്റ് ക്രൂഡ് ബാരലിന് 49 ഡോളറായി.

രാ​ജ്യാ​ന്ത​ര വി​പ​ണി​ക​ളി​ലു​ണ്ടാ​കു​ന്ന ഇ​ടി​വ് ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യെ​യും ബാ​ധി​ക്കു​ക​യാ​യി​രു​ന്നു. റി​സ​ര്‍​വ് ബാ​ങ്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച​തോ​ടെ യെ​സ് ബാ​ങ്കി​ന്‍റെ ഓ​ഹ​രി​യി​ലും വ​ന്‍ ഇ​ടി​വു​ണ്ടാ​യി.

അ​തേ​സ​മ​യം സു​ര​ക്ഷി​ത നി​ക്ഷേ​പം എ​ന്ന നി​ല​യി​ല്‍ സ്വ​ര്‍​ണ​ത്തി​ന് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റി​യ​തോ​ടെ വി​ല കു​തി​ച്ചു​ക​യ​റി. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ പ​വ​ന് 400 രൂ​പ​യാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ വി​ല പ​വ​ന് 32,320 എ​ന്ന സ​ര്‍​വ​കാ​ല റി​ക്കോ​ര്‍​ഡി​ല്‍ എ​ത്തി.

എ​ന്നാ​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യി​ല്‍ ഇ​ന്നും വ​ലി​യ ഇ​ടി​വു​ണ്ടാ​യി. ഉ​പ​ഭോ​ഗം കു​റ​ഞ്ഞ​തോ​ടെ ക്രൂ​ഡ് ഓ​യി​ല്‍ ബാ​ര​ലി​ന് 49 ഡോ​ളി​ലേ​ക്ക് കൂ​പ്പു​കു​ത്തി. രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലും ഇ​തോ​ടെ ഇ​ടി​വ് സം​ഭ​വി​ച്ചു.

error: Content is protected !!