കനത്ത നഷ്ടം: ഓഹരിവിപണി ഇടിഞ്ഞ് 3100 പോയിന്‍റിലെത്തി

ന്യൂഡല്‍ഹി: ഓഹരിവിപണി ഇടിഞ്ഞ് 3100 പോയിന്‍റിലെത്തി. നിഫ്റ്റിയാകട്ടെ 1000 പോയിന്റായി കുറഞ്ഞു. ഇത് രാജ്യത്തെ നിക്ഷേപകര്‍ക്ക് ഒരു വലിയ തിരിച്ചടിയായിരിക്കുകയാണ്. ഒരുദിവസം കൊണ്ട് നഷ്ടമായത് 11 ലക്ഷം കോടിയിലേറെ രൂപയാണ്.

ഒരൊറ്റദിവസത്തെ ഏറ്റവും വലിയ നഷ്ടമാണ് ഓഹരി വിപണിയില്‍ രാജ്യത്തെ നിക്ഷേപകര്‍ കണ്ടത്. ബിഎസ്‌ഇയിലെ 2203 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 216 ഓഹരികള്‍ മാത്രമായിരുന്നു നേട്ടത്തില്‍.

ബിപിസിഎല്‍, യുപിഎല്‍, എസ്ബിഐ, വേദാന്ത, യെസ് ബാങ്ക്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, ഗെയില്‍, ഐടിസി, ഗ്രാസിം, ബജാജ് ഓട്ടോ, ഐഒസി, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത് .

error: Content is protected !!